Kerala
ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ സിപിഎം ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടിയിരിക്കുകയാണ് മുൻ എംഎൽഎ യു. പ്രതിഭ. മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിച്ചുവെന്നും പ്രതിഭ ചൂണ്ടിക്കാട്ടുന്നു.
നിയമനടപടിക്ക് അനുമതി നൽകണമെന്ന് ജില്ലാ കമ്മറ്റിയിൽ പ്രതിഭ ആവശ്യപ്പെട്ടു. അതേ സമയം പ്രതിഭയുടെ ആവശ്യത്തിന് ജില്ല നേതൃത്വം അനുമതി നൽകിയിട്ടില്ല.
പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.
Business
ന്യൂഡൽഹി: ഉത്പന്നങ്ങളുടെ പ്രചാരണത്തിനായി ഇൻസ്റ്റഗ്രാം റീലുകളിൽ തങ്ങളുടെ പകർപ്പവകാശമുള്ള ഗാനങ്ങൾ ഉപയോഗിച്ചുവെന്നാരോപിച്ച് ഫാഷൻ-സൗന്ദര്യവർധക ഉത്പന്നം വിതരണക്കാരായ സീ എന്റർടെയ്ൻമെന്റ് നിയമനടപടി സ്വീകരിച്ചു. 2,10,000 ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്ന്് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ മൂന്നിനു ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ മെറ്റ പ്ലാറ്റ്ഫോംസുമായി ലൈസൻസിംഗ് കരാറുണ്ടെന്ന് സീ വാദിച്ചു. ഈ കരാർ പ്രകാരം വ്യക്തികൾക്ക് തങ്ങളുടെ ഗാനങ്ങൾ വാണിജ്യേതര ആവശ്യങ്ങൾക്കായി ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ ഉപയോഗിക്കാൻ അനുമതിയുണ്ട്.
എന്നാൽ, ദശലക്ഷക്കണക്കിനു ഫോളോവേഴ്സുള്ള നൈക്ക തങ്ങളുടെ ഉത്പന്നങ്ങൾ പ്രചരിപ്പിക്കുന്നതിനായി സീയുടെ പകർപ്പകാശമുള്ള നിരവധി ഗാനങ്ങൾ റീലുകളിൽ ഉപയോഗിച്ചതായി സീ കോടതിയെ അറിയിച്ചു.
കോടതി രേഖകൾ പരസ്യമാക്കിട്ടില്ലെങ്കിലും ഇതേക്കുറിച്ച് പ്രതികരിക്കാൻ നൈക്കയും സീയും തയാറായിട്ടില്ല.
മെറ്റയുടെ ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ബ്രാൻഡുകളുടെ പരസ്യത്തിനുള്ള മാർഗമായി ഷോർട്ട് വീഡിയോ ഫോർമാറ്റുകൾ പ്രധാന മാർഗമായി മാറിയിട്ടുണ്ട്. പലപ്പോഴും ജനപ്രിയമായ ഹിന്ദി ഗാനങ്ങളാണ് ഇത്തരം വീഡിയോകളിൽ പശ്ചാത്തല സംഗീതമായി ഉപയോഗിക്കുന്നത്.
തെളിവുകളായി സീ 12 ഇൻസ്റ്റഗ്രാം റീലുകളുടെ പട്ടികയും അവയുടെ സ്ക്രീൻഷോട്ടുകളും കോടതിയിൽ സമർപ്പിച്ചു.
Kerala
കായംകുളം: തനിക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപകരവും സ്ത്രീവിരുദ്ധവുമായ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് കായംകുളം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ. വാർത്താ സമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞായിരുന്നു യു. പ്രതിഭയുടെ പ്രതികരണം.
ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ് ലീഗ് നേതാവ് പറഞ്ഞതെന്ന് പ്രതിഭ പറഞ്ഞു. ആ വാക്കുകൾ ഞെട്ടൽ ഉണ്ടാക്കി. തൻ്റെ ശരീരഭാഷ പോലും മോശമാക്കിയാണ് പറഞ്ഞത്. ഡിസിസി പ്രസിഡന്റ് അടക്കം അത് കേട്ടിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പോലും സ്ത്രീകളോട് ഇത്തരത്തിലാണ് സമീപനം.
സ്ത്രീകളെ മൊത്തത്തിൽ അപമാനിക്കുന്ന പരാമർശമാണ് യുഡിഎഫ് നേതാവിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. ഒരു സ്ത്രീയുടെ ശരീരമോ മുഖമോ അല്ല തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടത്. പോലീസിനും ജില്ലാ കളക്ടർക്കും ഇലക്ഷൻ കമ്മീഷനും പരാതി നൽകുമെന്നും പ്രതിഭ പറഞ്ഞു. പരാമർശം വലിയ വേദനയുണ്ടാക്കിയതായും കുറ്റം ചെയ്തിട്ട് ഖേദം പ്രകടിപ്പിച്ചാൽ അംഗീകരിക്കില്ലെന്നും പ്രതിഭ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു കള്ളം പ്രചരിപ്പിക്കുകയാണെന്നും സിപിഎമ്മിന്റെരാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി പിആർഡിയെ ഉപയോ ഗിച്ചെന്നും ഇതിനെ കോണ്ഗ്രസ് നിയമപരമായി നേരിടുമെ ന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
Kerala
മല്ലപ്പള്ളി: അവയദാനത്തിലൂടെ ശ്രദ്ധേയയായ ആലിനിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ പണപ്പിരിവ് നടത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് മുത്തച്ഛൻ റെജി ശാമുവൽ പറഞ്ഞു.
ആലിനിന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള തീരുമാനം സർക്കാരിനെയാണ് അറിയിച്ചത്. സർക്കാരിനാണ് അവയവങ്ങൾ നൽകിയത്.
അവയവങ്ങൾ സ്വീകരിച്ചവർക്ക് ചികിത്സാസഹായം നൽകാനെന്ന പേരിലും തട്ടിപ്പിന് ശ്രമം നടക്കുന്നതായി അറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
NRI
മിനസോട്ട: മിനസോട്ടയിലെ സെന്റ് പോളിലുള്ള ചർച്ച് ഓഫ് സിറ്റീസിൽ ഞായറാഴ്ച നടന്ന പ്രാർഥന തടസപ്പെടുത്തുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ ഫെഡറൽ ഏജൻസികൾ അറസ്റ്റ് ചെയ്തു. യുഎസ് അറ്റോർണി ജനറൽ പമേല ബോണ്ടി വ്യാഴാഴ്ചയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്.
മനുഷ്യാവകാശ അഭിഭാഷകയായ നെക്കിമ ലെവി ആംസ്ട്രോംഗ്, സെന്റ് പോൾ ബോർഡ് ഓഫ് എഡ്യൂക്കേഷൻ ക്ലർക്ക് ചൗണ്ടിൽ ലൂയിസ അല്ലൻ, പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച വില്യം കെല്ലി എന്നിവരാണ് അറസ്റ്റിലായത്.
ആരാധനാലയത്തിനുള്ളിൽ വിശ്വാസികൾക്കിടയിൽ കടന്നുകൂടിയ പ്രതിഷേധക്കാർ ശുശ്രൂഷയ്ക്കിടെ മുദ്രാവാക്യം വിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. പള്ളിയുടെ പാസ്റ്റർമാരിൽ ഒരാൾ ഐസ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്നു എന്നാരോപിച്ചായിരുന്നു ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രവർത്തകർ പ്രതിഷേധം നടത്തിയത്.
ജനുവരി ഏഴിന് ഐസ് ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനിടെ റെനി നിക്കോൾ ഗുഡ് എന്ന യുവതി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്. ആരാധനാലയങ്ങൾക്കെതിരേയുള്ള ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് അറ്റോർണി ജനറൽ പമേല ബോണ്ടി കർശന മുന്നറിയിപ്പ് നൽകി.
എഫ്ബിഐ ആണ് കേസ് അന്വേഷിക്കുന്നത്. കൂടുതൽ പേർ വരും ദിവസങ്ങളിൽ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി
District News
പുൽപ്പള്ളി: വായ്പ കുടിശിക നടപടികളുമായി ബാങ്കുകൾ വീണ്ടും രംഗത്ത് വന്നതോടെ കർഷകർ ആശങ്കയിൽ. കടബാധ്യത മൂലം കുടിയേറ്റമേഖലയിലെ നിരവധി കർഷകർ ജപ്തിഭീഷണിയിലാണ്.
കാലാവസ്ഥാ വ്യതിയാനം, വിലത്തകർച്ച, വിളനാശം മൂലം കടുത്ത പ്രതിസന്ധിയിലാണ് കർഷകർ. കൃഷികൾ പൂർണമായി നശിച്ചതാണ് പുൽപ്പള്ളി മേഖലയിലെ സാന്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം. ഭൂരിഭാഗം കർഷകരും ബാങ്കിൽ നിന്നും വായ്പയെടുത്താണ് കൃഷി ചെയ്തുവരുന്നത്.
പ്രതീക്ഷിച്ച വിളവ് ലഭിക്കാതെ വന്നതോടെ വായ്പാതിരിച്ചടവ് മുടങ്ങിയതാണ് ബാങ്കുകൾ നിയമ നടപടിക്കൊരുങ്ങുന്നതിന് കാരണം. മൊറട്ടോറിയം പ്രഖ്യാപിക്കുന്പോഴും പലിശ വർധിക്കുന്നതല്ലാതെ കർഷകർക്ക് അതുകൊണ്ട് കാര്യമായ ഗുണങ്ങളൊന്നുമുണ്ടാകുന്നില്ല. മക്കളുടെ വിവാഹം, ചികിത്സ, വിദ്യാഭ്യാസം, വീട് നിർമാണം, മറ്റ് വിവിധ ആവശ്യങ്ങൾ എന്നിവയ്ക്കെല്ലാം വായ്പയെടുക്കുന്നത് കാർഷികവൃത്തിയിൽ പ്രതീക്ഷയർപ്പിച്ചാണ്.
എന്നാൽ അപ്രതീക്ഷിതമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പ്രശ്നങ്ങൾ വിളകളെ സാരമായി ബാധിക്കുകയും കൃഷി കനത്ത നഷ്ടത്തിൽ കലാശിക്കുകയും ചെയ്യുന്നത് പതിവായി. ബാങ്കുകൾ വായ്പാതിരിച്ചടവ് മുടങ്ങിയതോടെ നോട്ടീസ് അയക്കുകയും മറ്റ് നടപടികളിലേക്കും കടന്നിരിക്കുകയാണ്. ഒരുകാലത്ത് കടബാധ്യത മൂലം നിരവധി ആത്മഹത്യകൾ നടന്ന പുൽപ്പള്ളി മേഖലയിൽ സമാനമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
നേരത്തെ കർഷകർക്ക് ആശ്വാസമായിരുന്ന കാർഷിക സ്വർണവായ്പ കിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്ക് മാത്രമായി നിജപ്പെടുത്തിയതോടെ വലിയ പലിശയ്ക്കാണ് പലരും സ്വർണംപണയം വച്ചിട്ടുള്ളത്. പണയം വച്ച സ്വർണ ഉരുപ്പടികൾ തിരിച്ചെടുക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ബാങ്കുകൾ സ്വർണ ഉരുപ്പടികൾ ലേലം ചെയ്തു വിൽക്കുന്നതും പതിവായിരിക്കുകയാണ്. ബാങ്കുകൾക്ക് പുറമേ സ്വന്തം ഭൂമി പണയം വച്ച് സ്വകാര്യപണമിടപാട് സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി നിൽക്കുന്ന നിരവധി പേരും ഈ മേഖലയിലുണ്ട്.
സഹകരണബാങ്കുകളടക്കം വർഷത്തിലൊരിക്കൽ പിഴപലിശ ഒഴിവാക്കുന്നതിനായി അദാലത്തുകളടക്കം സംഘടിപ്പിക്കാറുണ്ടെങ്കിലും അതൊന്നും കർഷകർക്ക് പ്രയോജനപ്പെടുന്നില്ല. കടാശ്വാസകമ്മീഷനും നോക്കുകുത്തിയായി മാറിയെന്നാണ് കർഷകർ പറയുന്നത
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില് തന്നെ പ്രതിചേർത്തതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ഇതിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് നിയമനടപടിക്കൊരുങ്ങുന്നതായി സൂചന. തനിക്കെതിരേ നടന്ന ഉന്നത പോലീസ് ഗൂഢാലോചന അന്വേഷിക്കണമെന്നാണു ദിലീപിന്റെ പ്രധാന ആവശ്യം.
കേസിൽ ഗൂഢാലോചനക്കുറ്റത്തിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടി എട്ടാം പ്രതിയായിരുന്ന ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ, തനിക്കെതിരേ ചിലർ ഗൂഢാലോചന നടത്തിയതെന്ന ആരോപണവുമായി ദിലീപ് രംഗത്തെത്തുകയുണ്ടായി.
മുൻ ഭാര്യ മഞ്ജു വാര്യരാണു കേസിൽ ക്രിമിനൽ ഗൂഢാലോചനയെന്ന് ആദ്യം പറഞ്ഞതെന്ന് ദിലീപ് കോടതിക്കു പുറത്ത് തുറന്നടിക്കുകയും ചെയ്തിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥയും അന്വേഷണസംഘവും തന്നെ തകർക്കാൻ ഗൂഢാലോചന നടത്തിയെന്നും ആരോപണമുയർത്തിയ ദിലീപ് മാധ്യമങ്ങൾക്കെതിരേയും കടുത്ത ഭാഷയിലാണു വിമർശനമുന്നയിച്ചത്.
12ന് കേസിന്റെ ശിക്ഷാവിധി സംബന്ധിച്ചു വാദം നടക്കും. കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ആറു പ്രതികൾക്കുള്ള ശിക്ഷ, കുറ്റമുക്തരാക്കിയ ദിലീപ് ഉൾപ്പെടെ നാലു പേർക്കെതിരേയുള്ള സെഷൻസ് കോടതിയുടെ നിരീക്ഷണങ്ങൾ എന്നിവ സംബന്ധിച്ച് ശിക്ഷയുടെ വിധിപ്പകർപ്പിലൂടെയാകും അറിയാനാകുക.
ഇതു ലഭിച്ചശേഷമാകും പോലീസിനെതിരേയുള്ള നിയമനടപടികളിലേക്ക് ദിലീപ് കടക്കുകയെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
Movies
സിനിമയില് അഭിനയിക്കാനെന്ന പേരില് വിളിച്ചു വരുത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തില് ചീഫ് അസോസിയേറ്റ് ഡയറക്ടര് ദിനില് ബാബുവിനെതിരെ നിയമ നടപടിയുമായി ദുൽഖർ സൽമാന്റെ വേഫറെര് ഫിലിംസ്.
കാസ്റ്റിംഗ് കൗച്ചിന്റെ പേരില് വേഫെറര് ഫിലിംസിനെ അപകീര്ത്തിപ്പെടുത്തിയതിനാണ് പരാതി. തേവര പോലീസ് സ്റ്റേഷനിലും മലയാളത്തിലെ സിനിമാ സാങ്കേതിക പ്രവര്ത്തകരുടെ സംഘടനയായ ഫെഫ്കയിലുമാണ് നിര്മാണക്കമ്പനി പരാതി നല്കിയത്.
എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര് ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിനില് ബാബുവുമായി വേഫെറര് ഫിലിംസിനു യാതൊരു ബന്ധവും ഇല്ലെന്ന് കമ്പനി വ്യക്തമാക്കി. വേഫെററിന്റെ ഒരു ചിത്രത്തിലും ദിനില് ഭാഗമല്ല എന്നും അവര് അറിയിച്ചു.